Saturday, October 24, 2015

മഹാകവി ഉള്ളൂർ എസ്സ്.പരമേശ്വരയ്യർ

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.  അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ.  ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടി മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു.  

പ്രധാന കൃതികൾ
  • ഉമാകേരളം(മഹാകാവ്യം)
  • മണിമഞ്ജുഷ
  • കേരള സാഹിത്യ ചരിത്രം
  • കർണ്ണഭൂഷണം
  • പിങ്ഗള
  • ഭക്തിദീപിക
  • ഒരു മഴത്തുള്ളി (കവിത)







No comments:

Post a Comment